
അള്ളാഹുവേ !!! നിന്റെ
പൂന്തോപ്പിലാർക്കാർക്കും
വേണ്ടാതെ
പൊട്ടി മുളച്ചൊരു
പാഴ് ചെടിയാണു ഞാൻ !!!
ഓരോ വിഷാദവും
മേഘമായൂറിപ്പതഞ്ഞു
പെയ്യുന്നേരമാകെ നനഞ്ഞു
മനസ്സിന്റെ കിളിവാതിൽ
മെല്ലെത്തുറക്കവേ,
നീ തരുന്നൊരു കുഞ്ഞു കാറ്റിന്റെ
മൃദുലമാം
സാന്ത്വനം...
മേഘമായൂറിപ്പതഞ്ഞു
പെയ്യുന്നേരമാകെ നനഞ്ഞു
മനസ്സിന്റെ കിളിവാതിൽ
മെല്ലെത്തുറക്കവേ,
നീ തരുന്നൊരു കുഞ്ഞു കാറ്റിന്റെ
മൃദുലമാം
സാന്ത്വനം...
ഓരോ ചുവടും നിനക്കായ് നിനച്ചു
ഞാനീറൻ മിഴിപ്പോള
ചിമ്മിത്തുറക്കവേ...
ആരോ വെയിലിന്റെ
ഗന്ധം തുടിക്കും
ഹൃദയവുമായെന്നെ
മണ്ണിൽ നടുന്നു.
ഞാനീറൻ മിഴിപ്പോള
ചിമ്മിത്തുറക്കവേ...
ആരോ വെയിലിന്റെ
ഗന്ധം തുടിക്കും
ഹൃദയവുമായെന്നെ
മണ്ണിൽ നടുന്നു.
ഓരോ നമസ്കാരവും
നിന്നിലേയ്ക്കുള്ള
പാതയാണെന്നു ഞാൻ
തൊട്ടറിയുന്നു...
നിന്നിലേയ്ക്കുള്ള
പാതയാണെന്നു ഞാൻ
തൊട്ടറിയുന്നു...
