
സബ് ജില്ലാതല
സ്കൂൾ യുവജനോത്സവത്തിന്
കവിത ചൊല്ലിക്കൊണ്ടിരിക്കുമ്പോഴാണ്
വേദിയിലെ മൈക്കിനു മുന്നിൽ വെച്ച്
കെ.കെ.രാഹുലിന്റെ ട്രൗസർ തനിയെ
ഊരി വീണു പോയത്...
രാഹുലിന്റെ കരളിന്റെയുള്ളിൽ
അപമാനിതനായ ഒരു നമ്പ്യാർ
ഉറക്കച്ചടവോടെ മിഴാവു കൊട്ടി...
അപമാനിതനായ ഒരു നമ്പ്യാർ
ഉറക്കച്ചടവോടെ മിഴാവു കൊട്ടി...
വൃത്തികെട്ട നോട്ടമുള്ള വിധികർത്താക്കൾ
കൊക്കിനിട്ട് നാക്കു തേക്കുന്ന
കഴുകൻമാരായി..
കൊക്കിനിട്ട് നാക്കു തേക്കുന്ന
കഴുകൻമാരായി..
പട്ടിപ്പിണ്ടം ഉണങ്ങിപ്പൊടിഞ്ഞ നിറം പൂശിയ
ചുവരുള്ള തറവാട്ടിൽ
അമ്മത്താടകയ്ക്ക് രാഹുലിന്റെ
ചന്തി അടിച്ചു പൊളിക്കാൻ
കൈത്തരിപ്പു കേറി...
ചുവരുള്ള തറവാട്ടിൽ
അമ്മത്താടകയ്ക്ക് രാഹുലിന്റെ
ചന്തി അടിച്ചു പൊളിക്കാൻ
കൈത്തരിപ്പു കേറി...
അന്നാ വീട്ടിൽ സായന്തനം
കാളരാത്രിയെ
ഞരങ്ങിപ്പെറ്റു...
രാഹുലിന്റെ ഉറക്കം
കാട്ടുമാക്കാൻ കടിച്ചോണ്ടു പോയി...
കാളരാത്രിയെ
ഞരങ്ങിപ്പെറ്റു...
രാഹുലിന്റെ ഉറക്കം
കാട്ടുമാക്കാൻ കടിച്ചോണ്ടു പോയി...
ട്രൗസറൂരിപ്പോയ കുട്ടിയുടെ അമ്മ
കുടുംബശ്രീയിൽ വെച്ച്
ഉദ്ധരിച്ചു വീർത്ത പെൺനാക്കാൽ
ബലാത്സംഗം ചെയ്യപ്പെട്ടു...
തല വെളുത്ത മുത്തിയമ്മ മാത്രം
സാരമില്ലെന്ന് മിഴിയടച്ചു കാട്ടി...
കണ്ണുനീർ കട്ടിക്കോടമഞ്ഞാക്കി
പുക പടർത്തിയ രാഹുൽ
മുറിയുടെ ഇരുൾ മൂലയടർത്തി
ഒളിവിൽ പോയി...
കുടുംബശ്രീയിൽ വെച്ച്
ഉദ്ധരിച്ചു വീർത്ത പെൺനാക്കാൽ
ബലാത്സംഗം ചെയ്യപ്പെട്ടു...
തല വെളുത്ത മുത്തിയമ്മ മാത്രം
സാരമില്ലെന്ന് മിഴിയടച്ചു കാട്ടി...
കണ്ണുനീർ കട്ടിക്കോടമഞ്ഞാക്കി
പുക പടർത്തിയ രാഹുൽ
മുറിയുടെ ഇരുൾ മൂലയടർത്തി
ഒളിവിൽ പോയി...
വണ്ണാച്ചൻ വലയ്ക്കപ്പുറം ഒരനക്കം...
അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി,
സഹപാഠികൾ ,എല്ലാവരും അതാ
കൈ ചൂണ്ടി വിചാരണയ്ക്കു വരുന്നു...
വല്ലാതെ മൂത്രമൊഴിക്കാൻ മുട്ടുന്നു..
ചെവി ചൂടായി മൂക്ക് വിയർക്കുന്നു...
മുറിയിലാകെ നനഞ്ഞ പൂച്ചയുടെ ഗന്ധം...
അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി,
സഹപാഠികൾ ,എല്ലാവരും അതാ
കൈ ചൂണ്ടി വിചാരണയ്ക്കു വരുന്നു...
വല്ലാതെ മൂത്രമൊഴിക്കാൻ മുട്ടുന്നു..
ചെവി ചൂടായി മൂക്ക് വിയർക്കുന്നു...
മുറിയിലാകെ നനഞ്ഞ പൂച്ചയുടെ ഗന്ധം...
നോട്ടുബുക്കിലെ വെള്ളപ്പാണ്ട്
യൂനിഫോമിൽ പടർന്നപ്പോൾ
ട്രൗസറൂരിപ്പോയ കുട്ടി
അടുക്കളയിൽ കേറി വയർ നിറയെ
റേഷനരിച്ചോറും പച്ചമീൻചാറും
കണ്ണി മാങ്ങയച്ചാറും മോഷ്ടിച്ചു തിന്ന്
കഴുത്തിൽ അമ്മയുടെ
സാരിത്തുമ്പ് കെട്ടി മച്ചിലെ
ഉഷാ ഫാനിൽ ഊഞ്ഞാലാടാൻ പോയി...
യൂനിഫോമിൽ പടർന്നപ്പോൾ
ട്രൗസറൂരിപ്പോയ കുട്ടി
അടുക്കളയിൽ കേറി വയർ നിറയെ
റേഷനരിച്ചോറും പച്ചമീൻചാറും
കണ്ണി മാങ്ങയച്ചാറും മോഷ്ടിച്ചു തിന്ന്
കഴുത്തിൽ അമ്മയുടെ
സാരിത്തുമ്പ് കെട്ടി മച്ചിലെ
ഉഷാ ഫാനിൽ ഊഞ്ഞാലാടാൻ പോയി...
മഞ്ഞു തുള്ളികൾ മുറ്റമടിച്ച്
തിരികെ പോയ അടുത്ത ദിനം...
ജനൽക്കമ്പി തട്ടുന്ന കാറ്റ് ഒട്ടു പാലു പോലെ
വലിഞ്ഞു കളിക്കുന്ന പ്രഭാതത്തിൽ
അമ്മയുടെ മുലപ്പാൽ
കടൽ തേടി മേഘമേറിപ്പോയി...
തിരികെ പോയ അടുത്ത ദിനം...
ജനൽക്കമ്പി തട്ടുന്ന കാറ്റ് ഒട്ടു പാലു പോലെ
വലിഞ്ഞു കളിക്കുന്ന പ്രഭാതത്തിൽ
അമ്മയുടെ മുലപ്പാൽ
കടൽ തേടി മേഘമേറിപ്പോയി...
അപ്പോഴതാ , ട്രൗസറൂരിപ്പോയ കുട്ടി
ചന്ദനത്തിരി പുകയുന്ന
വീടിന്റെ ഉമ്മറക്കോലായിൽ
കാലിന്റെ തള്ളവിരൽ
കൂട്ടിക്കെട്ടി,
മൂക്കിൽ പഞ്ഞി തിരുകി വെച്ച്
താടിയും മൂർദ്ധാവും നീളൻ
തുണിക്കഷണത്തിൽ പൊതിഞ്ഞ്
നിലവിളക്കിന്റെ
ഇത്തിരി വെട്ടത്തിൽ കിടന്ന്
മനോഹരമായൊരു
കവിത ചൊല്ലുന്നു !!!
ചന്ദനത്തിരി പുകയുന്ന
വീടിന്റെ ഉമ്മറക്കോലായിൽ
കാലിന്റെ തള്ളവിരൽ
കൂട്ടിക്കെട്ടി,
മൂക്കിൽ പഞ്ഞി തിരുകി വെച്ച്
താടിയും മൂർദ്ധാവും നീളൻ
തുണിക്കഷണത്തിൽ പൊതിഞ്ഞ്
നിലവിളക്കിന്റെ
ഇത്തിരി വെട്ടത്തിൽ കിടന്ന്
മനോഹരമായൊരു
കവിത ചൊല്ലുന്നു !!!
