അരിപ്പൊടിക്കോലം തിങ്ങും
കിഴക്കിനിയുമ്മറത്ത്
അധിമാത്രപ്രാണായാമം ചെയ്യുന്നേറനാടൻ കാറ്റിൻ
കരൾ കത്തിവേവുന്നേരം ചിരിക്കുന്നുവോ നീ
വയനാടൻ കട്ടൻ കാപ്പി നുണയുന്നുവോ..
കിഴക്കിനിയുമ്മറത്ത്
അധിമാത്രപ്രാണായാമം ചെയ്യുന്നേറനാടൻ കാറ്റിൻ
കരൾ കത്തിവേവുന്നേരം ചിരിക്കുന്നുവോ നീ
വയനാടൻ കട്ടൻ കാപ്പി നുണയുന്നുവോ..
കളിക്കൂട്ടുകാരീ മഴക്കാമുകീ ,നീയെൻ
തൊടുവിരൽത്തുമ്പിൽത്തേച്ച
പ്രണയത്തിൻ വെൺചന്ദനം
ചുവന്നാമ്പൽക്കവിളത്തെ മഴച്ചാലിലലിഞ്ഞപ്പോൾ
ആദ്യ സമാഗമത്തിൻ അടമേഘമായപ്പോൾ
ഒടുവിലെൻ മഴവില്ലിൻ വെടിമരുന്നറയിലെ
നേരെല്ലാം വാരിക്കൂട്ടീട്ടെന്നെയുപേക്ഷിച്ചപ്പോൾ
വെയിൽ കൊണ്ടു പിടയ്ക്കുന്ന
കുരുന്നു നീർക്കോലി പോലെൻ
മിഴികളിലോടി വന്ന വിരുന്നുകാരീ നീ
രതി പൂത്ത കൗമാരത്തിൻ കാവൽക്കാരി.

മഴക്കാലമേ .....
എന്റെ വിയർക്കുന്ന നെറ്റിമേലെ
നിശ്വാസനെറ്റിപ്പട്ടം ചൂടിയൊരുമ്മക്കൊമ്പൻ
എഴുന്നെള്ളിയിഷ്ടത്തിന്റെ ചാമരം വീശുമ്പോൾ
മിഴിപ്പോള പഞ്ചവാദ്യം തിമിർത്തു വായിക്കുമ്പോൾ
ശില പോലുമലിയുന്ന നറും സ്നേഹത്തൈമുല്ലകൾ
കണിക്കൊന്നതൻ നിഴലിൽ മയിലാട്ടമാടുമ്പോൾ
എനിക്കിഷ്ടമാണെന്നോതാൻ അരുതാത്ത യാമങ്ങളിൽ
ഇണയുടെ സുഗന്ധമായ് പതച്ച വെണ്ണപ്പാത്രം നീ
ഭൂപടമില്ലാത്തൊരു ഉർവ്വരപ്പെൺ ഭൂമി നീ.

തുലാമഴ മുത്തശ്ശീ...
തുളുമ്പാത്ത പൊന്നാതിരേ,
ജപിച്ചൂതിപ്പനിക്കായൽ തുഴയുന്ന സാഫല്യമേ,
പുഴച്ചേല വാരിച്ചുറ്റും പോക്കുവെയിൽപ്പെൺകിടാവിൻ
മഷിയെഴുതാത്ത കണ്ണിൽ കുറിഞ്ഞിത്തേനുറയവേ
തുണപ്പക്ഷിയോടിപ്പോയ മഴപ്പുള്ളു കരയവേ
നഖം വെട്ടിവെച്ച കൈയാൽ നെറുകിൽ
തലോടാൻ പോരൂ
ഹിമക്കരടിക്കുഞ്ഞിന്റെ തുടിപ്പെണ്ണി നൽകാൻ പോരൂ...

മഴത്തുള്ളി കണ്ണേറി വന്ന കാലം
മഴയൊരു പെണ്ണായ് കരഞ്ഞ നേരം
ഘനശ്യാമക്കാർക്കൂന്തൽ ചിടചിക്കിക്കുടഞ്ഞെന്റെ
തുണിക്കെട്ടിലോർമ്മകൾ വിങ്ങും യാമം
ഉമിക്കരി കടം വാങ്ങാനൊളിച്ചെത്തും വെയിൽപ്പക്ഷി
മഴക്കൊക്കിലമർത്തുന്നുണ്ടെന്റെ ജീവൻ.
മഴയൊരു പെണ്ണായ് കരഞ്ഞ നേരം
ഘനശ്യാമക്കാർക്കൂന്തൽ ചിടചിക്കിക്കുടഞ്ഞെന്റെ
തുണിക്കെട്ടിലോർമ്മകൾ വിങ്ങും യാമം
ഉമിക്കരി കടം വാങ്ങാനൊളിച്ചെത്തും വെയിൽപ്പക്ഷി
മഴക്കൊക്കിലമർത്തുന്നുണ്ടെന്റെ ജീവൻ.